വാകത്താനം തൃക്കോതമംഗലം ഓർത്തഡോക്സ് പള്ളിയിൽ കയറി ഓഫീസ് മുറിയും വികാരിയുടെ മുറിയും കുത്തി തുറന്ന് പൂജാ പാത്രങ്ങളും പത്തോളം സ്വർണ്ണത്താലിയും കവർന്നു ; മൂന്നംഗ സംഘം പോലീസിന്റെ പിടിയിൽ

Spread the love

കോട്ടയം : വാകത്താനത്ത് പള്ളിയിൽ നിന്നും സ്വർണവും പൂജാ പാത്രങ്ങളും മോഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.

video
play-sharp-fill

തമിഴ്നാട് തിരുനെൽവേലി തെങ്കാശി വിശ്വനാഥൻ കോവിൽ സ്ട്രീറ്റിൽ ലക്ഷ്മി ഭവനത്തിൽ വസന്തകുമാർ (54 ), ഏറ്റുമാനൂർ പേരൂർ അമ്പലം കോളനിയിൽ പുട്ടത്തങ്കൽ വീട്ടിൽ
ശശി വി എസ്(71, ഏറ്റുമാനൂർ അതിരമ്പുഴ പേമലമുകളിൽ വീട്ടിൽ
ഉദയകുമാർ (61 )
എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ജൂൺ മാസം 28ാം തീയതി രാത്രി 11 മണിക്കും 3 .30നും ഇടയിലാണ് സംഭവം.
വാകത്താനം തൃക്കോതമംഗലം സെയിന്റ് ജെയിംസ് ഓർത്തഡോക്സ് പള്ളിയുടെ ഓഫീസ് മുറിയും വികാരിയുടെ മുറിയും കുത്തി തുറന്ന് പൂജാ പാത്രവും അലമാരയിൽ സൂക്ഷിച്ചിരുന്ന 10 സ്വർണ താലിയും മോഷ്ടിച്ച് ഇവർ കടന്നു കളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വകത്താനം പോലീസ്റ്റേഷൻ എസ് എച്ച് ഒ അനീഷ്‌ പി ബി,
എസ് ഐ അനിൽ കുമാർ എം കെ,
എ എസ് ഐ അനീഷ്‌ കെ സി , സി പി ഒ ഷാനൂപ്,
സി പി ഒ സജി,
കോട്ടയം വെസ്റ്റ് പോലീസ്റ്റേഷൻ സ്‌ക്വാഡ്
സി പി ഒ നിതിൻ പി ചെറിയാൻ ,
സി പി ഒ സലമോൻ
എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.