കുരുമുളക് സ്‌പ്രേ ഉപയോഗിച്ചതിന് ശേഷം കമ്പിവടി കൊണ്ട് അക്രമം; തൃക്കൊടിത്താനത്ത് യുവാക്കളെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

ചങ്ങനാശ്ശേരി: യുവാക്കളെ ആക്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒരാള്‍കൂടി അറസ്റ്റില്‍. തൃക്കൊടിത്താനത്ത് യുവാക്കളെ ആക്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒരാള്‍കൂടി പോലീസിന്റെ പിടിയിലായി . പായിപ്പാട് നാലുകോടി പോന്നുചിറ ഭാഗത്ത് കരുകതറ വീട്ടില്‍ രാജു മകന്‍ രാഹുല്‍ കെ.ആര്‍ (24) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ കഴിഞ്ഞ ദിവസം സുഹൃത്തുക്കളുമായി ചേര്‍ന്ന് ആരമലക്കുന്ന് ഭാഗത്ത് നില്‍ക്കുകയായിരുന്ന യുവാക്കള്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ ഉപയോഗിച്ചതിന് ശേഷം കയ്യില്‍ കരുതിയിരുന്ന കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികള്‍ എല്ലാവരും ഒളിവില്‍ പോയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രാഹുലിനെ ആലപ്പുഴയില്‍ നിന്നും പിടികൂടുകയായിരുന്നു. ഈ കേസിലെ മറ്റു പ്രതികളായ ബിബിന്‍, പ്രദീഷ്, അനന്തു, ബില്‍സണ്‍, പ്രവീണ്‍ കുമാര്‍ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് സംഘം പിടികൂടിയിരുന്നു. ഇയാള്‍ കൂടി പിടിയിലായതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. തൃക്കൊടിത്താനം എസ്.എച്ച്.ഓ അജീബ് ഇ, എ.എസ്.ഐ സാന്‍ജോ, സി.പി.ഓ മാരായ ക്രിസ്റ്റഫര്‍, സന്തോഷ്, ശെല്‍വരാജ്, അനീഷ് ജോണ്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.