ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ദമ്പതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു; പ്രതിയെ അറസ്റ്റ് ചെയ്ത് തൃക്കൊടിത്താനം പോലീസ്

Spread the love

തൃക്കൊടിത്താനം : ആലപ്പുഴ ജില്ലയിൽ നൂറനാട് വില്ലേജിൽ പാറ്റൂർ പോസ്റ്റൽ അതിർത്തിയിൽ മോളിഭവനം വീട്ടിൽ ഭാനു മകൻ അനീഷിനെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ദേവസ്വം ബോർഡിൽ തനിക്ക് പരിചയക്കാർ ഉണ്ടെന്നും അതുവഴി എളുപ്പത്തിൽ ദേവസ്വം ബോർഡിലോ മറ്റേതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലി തരപ്പെടുത്തി തരാമെന്ന് തൃക്കൊടിത്താനം സ്വദേശികളായ ഭാര്യാ ഭർത്താക്കന്മാരെ പറഞ്ഞ് വിശ്വസിപ്പിച്ചു.

video
play-sharp-fill

തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സബ് ഗ്രൂപ്പ് ഓഫീസ്സർ തസ്തികയിലേയ്ക്ക് സ്ഥിരം ജോലി തരപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസ്സിപ്പിച്ച് ഇവരിൽ നിന്ന് പലപ്പോഴായി ആറ് ലക്ഷത്തി അൻപതിനായിരം രൂപ അനിഷ് കൈക്കലാക്കി.

പണമോ ജോലിയോ ലഭിക്കാതെ വന്നതിനെ തുടർന്ന് ദമ്പതികൾ തൃക്കൊടിത്താനം പോലീസിൽ പരാതിയുമായെത്തുകയും ഇതിലേക്ക് കേസ് രജിസ്റ്റർ ചെയത് അന്വേഷണം നടത്തിയതിൽ നിന്നും തൃക്കൊടിത്താനം ഇൻസ്പെക്ടർ അരുൺ എം ജെ യുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ജിജി ലൂക്കോസ്, പോലീസ് ഉദ്യോഗസ്ഥരായ ശ്രീകുമാർ, ബിജു പി, മണികണ്ഠൻ എന്നിവർ ചേർന്ന് ഒളിവിൽ പോയ പ്രതിയെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group