
കൊച്ചി: തെരഞ്ഞെടുപ്പ് ഫലം വരും മുൻപ് തന്നെ തൃക്കാക്കരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി തയ്യാറാക്കി വച്ചത് 12000 ലഡു. സ്വതന്ത്ര സ്ഥാനാർത്ഥി സാബു ഫ്രാൻസിസിന്റെ ആത്മവിശ്വാസം വെറുതെയായിരുന്നില്ലെന്ന് ഫലം വന്നപ്പോൾ വ്യക്തമായി. 142 വോട്ടിന്റെ ലീഡ് നേടിയാണ് അദ്ദേഹം വിജയിച്ചത്.
ഫലം വരുന്നതിന് തലേ ദിവസം രാത്രി തന്നെ സാബു ഫ്രാൻസിസും കുടുംബവും സുഹൃത്തുക്കളും ചേർന്ന് ലഡു തയ്യാറാക്കിയിരുന്നു. പരാജയപ്പെട്ടാൽ ഇത്രയധികം ലഡു എന്തുചെയ്യും എന്ന നാട്ടുകാരുടെ ആശങ്കയ്ക്ക് വിരാമമിട്ടുകൊണ്ടാണ് 40-ാം വാർഡിൽ നിന്ന് അദ്ദേഹം വിജയം നേടിയത്.
വിജയപ്രതീക്ഷ വെറുതെയായിരുന്നില്ലെന്ന് ഫലം വന്നതോടെ വ്യക്തമായി. 142 വോട്ടിന്റെ ലീഡ് നേടിയാണ് സാബു ഫ്രാൻസിസ് വിജയിച്ചത്. ഈ വാർഡിൽ മാത്രമല്ല, മുൻപ് സാബുവും അദ്ദേഹത്തിൻ്റെ ഭാര്യ ഓമനയും മത്സരിച്ച് വിജയിച്ച 34-ാം വാർഡിലും ലഡു വിതരണം നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാബുവിൻ്റെ ഈ ആത്മവിശ്വാസം പുതിയ കാര്യമല്ല. 2020-ൽ ഓമന തൃക്കാക്കരയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്നും ഫലപ്രഖ്യാപനത്തിന് മുൻപ് ലഡു ഒരുക്കിയിരുന്നു. ഏത് കാര്യത്തിനും ഓടിയെത്തുന്ന സാബുവിനെയും ഓമനയെയും തങ്ങൾക്ക് മറക്കാനാവില്ലെന്നാണ് നാട്ടുകാർ ഒരേ സ്വരത്തിൽ പറയുന്നത്. ഇതോടെ, “വല്ലാത്തൊരു കോൺഫിഡൻസിന്റെ ഉടമയാണ് സാബു” എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന പ്രധാന കമൻ്റ്.



