തൃക്കാക്കരയില്‍ കൂട്ടബലാത്സംഗ കേസില്‍ അറസ്റ്റിലായ പോലീസുകാരന്‍ മറ്റൊരു ബലാത്സംഗ കേസിലെയും പ്രതി; വിവാഹ വാഗ്ദാനം നല്‍കി ബിടെക് ബിരുദദാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായത് കഴിഞ്ഞ വര്‍ഷം; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോൾ സിഐ സുനുവിനെതിരെ ഉടന്‍ വകുപ്പ് തല നടപടി…..
സ്വന്തം ലേഖിക
കൊച്ചി: തൃക്കാക്കരയില്‍ കൂട്ട ബലാത്സംഗ കേസില്‍ പിടിയിലായ സിഐ പി ആര്‍ സുനു മറ്റൊരു ബലാത്സംഗ കേസില്‍ റിമാന്‍ഡിലായ ആള്‍.
ബിടെക് ബിരുദദാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലാണ് റിമാന്റിലായത്. 2021 ഫെബ്രുവരിയിലാണ് സംഭവം.
എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ സമാനമായ മറ്റ് രണ്ട് കേസുകളും ഈ ഉദ്യോഗസ്ഥനെതിരെയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുളവുകാട് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ആയിരിക്കെ 2021 ഫെബ്രുവരിയിലാണ് ബിടെക് ബിരുദദാരിയായ യുവതിയെ വിവാഹ വാഗ്ധാനം നല്‍കി പീഡിപ്പിച്ച കേസില്‍ സുനു പിടിയിലാകുന്നത്. സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയുമായി അടുപ്പം സ്ഥാപിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി.
സെന്‍ട്രല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി ജാമ്യം തള്ളിയതോടെ സുനു അറസ്റ്റിലായി. റിമാന്‍ഡിലായ സുനുവിനെതിരെ പിന്നീട് വകുപ്പു തല നടപടി ഉണ്ടായിരുന്നു. മരട് സ്വദേശിയായ സുനു രണ്ട് കുട്ടികളുടെ അച്ഛന്‍ കൂടിയാണ്.
കൊച്ചി മുളവുകാട് അടക്കം നേരത്തെയും സമാനപരാതി ഉദ്യോഗസ്ഥനെതിരെ ഉണ്ടായിട്ടുണ്ട്. പുതിയ കേസിന്‍റെ പശ്ചത്തലത്തില്‍ സുനുവിനെതിരെ ഉടന്‍ വകുപ്പ് തല നടപടിയുണ്ടാകും.
തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ര്‍ പി.ആര്‍.സുനു അറസ്റ്റിലായത്. ഇന്‍സ്പെക്ടര്‍ സുനു ഉള്‍പ്പെടുന്ന സംഘം തൃക്കാക്കരയില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി.
ഈ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് തൃക്കാക്കര പൊലീസ് കോഴിക്കോടെത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുനുവിനെ അറസ്റ്റ് ചെയ്തത്. സുനുവിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി തൃക്കാക്കരയില്‍ നിന്നെത്തിയ അന്വേഷണ സംഘം ഫറൂഖ് ഡിവൈഎപിയെ വിവരം അറിയിച്ചിരുന്നു.
തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയിലും വെച്ച് സുനു ഉള്‍പ്പെടെയുളള ആറംഗ സംഘം തന്നെ ബലാല്‍സംഗം ചെയ്തുവെന്ന് തൃക്കാക്കര സ്വദേശിയായ വീട്ടമ്മ കഴിഞ്ഞ ദിവസമാണ് പൊലീസില്‍ പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.