
വനിതാ ദിനാഘോഷം : ‘പെൺമ’ ത്രിദിന ചലച്ചിത്രോത്സവം ആരംഭിച്ചു ; ഡോക്കുമെന്ററി സംവിധായിക ജേക്കബ്ബ് ബെഞ്ചമിൻ ത്രിദിന ചലച്ചിത്രോത്സവം നാളെ ഉദ്ഘാടനം ചെയ്യും
കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയുടെയും ന്യൂവേവ് ഫിലിം സൊസൈറ്റിയുടെയും
സംയുക്താഭിമുഖ്യത്തിലുള്ള പെൺമ ചലച്ചിത്രോത്സവം ‘ഓൾഗ’ എന്ന ചിത്ര പ്രദർശനത്തോടെ ആരംഭിച്ചു. നാളെ (ശനി ) വൈകിട്ട് 5ന് പ്രമുഖ ഡോക്കുമെന്ററി സംവിധായിക ജേക്കബ്ബ് ബെഞ്ചമിൻ വനിതാ ദിനത്തോടനുബന്ധിച്ചുള്ള ത്രിദിന ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും.
കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും . ന്യൂവേവ്മാ ഫിലിംസൊസൈറ്റി സെക്രട്ടറി മാത്യൂസ് ഓരത്തേൽ , മിനി അഗസ്റ്റിൻ, ഡോ. വി.മോഹനകൃഷ്ണൻ, സെബാസ്റ്റ്യൻ കാട്ടടി എന്നിവർ പ്രസംഗിക്കും.
ഉച്ചക്ക് 2.45ന് സഫ്രാഗെറ്റി, 6.30ന് ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക്, എന്നി ചിത്രങ്ങളും 9ന് മൂന്നു മണിക്ക് നോർമ റേ, 5.30ന് വൈൽഡ് ,എന്നീ സിനിമകളും ഷൈനി ബഞ്ചമിൻ സംവിധാനം ചെയ്തു പെരുമ്പടവം ശ്രീധരൻ അഭിനയിച്ച ഒരുസങ്കീർത്തനം പോലെ ഡോക്കുമെന്ററിയും പ്രദർശിപ്പിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
