
എരുമേലി: ടൗണില്‍ ഇരുവിഭാഗം യുവാക്കളുടെ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തിലും അടിപിടിയിലും മൂന്നു പേർ റിമാൻഡില്‍.
ഈസ്റ്റർ ദിനത്തില്‍ വൈകുന്നേരം എരുമേലി ടൗണിലാണ് സംഭവം. എരുമേലി മറ്റന്നൂർക്കര ലക്ഷംവീട് കോളനി പാടിക്കല്‍ റഫീഖ് (44), മകൻ അജാസ് (21), സുഹൃത്ത് ഇരുമ്ബൂന്നിക്കര പാലയ്ക്കല്‍ അനന്ദു ബാബു (22) എന്നിവരാണ് റിമാൻഡിലായത്.
ലഹരിയില്‍ ഒരു പറ്റം പേർ വാഗ്‌വാദമുണ്ടാക്കിയതാണ് സംഭവങ്ങളുടെ തുടക്കമെന്നു പോലീസ് പറയുന്നു. സംഭവസ്ഥലത്തു പോലീസ് എത്തിയപ്പോള്‍ സംഘാംഗങ്ങള്‍ ഓടി രക്ഷപ്പെട്ടു. അവശേഷിച്ചവരെ പിരിച്ചുവിടാൻ പോലീസ് ശ്രമിക്കുമ്ബോള്‍ സംഘർഷത്തില്‍പ്പെട്ട ഒരു യുവാവിന്‍റെ പിതാവ് പോലീസ് നടപടി ചോദ്യം ചെയ്തതു വാക്കേറ്റമായി മാറുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാവിനെയും സുഹൃത്തിനെയും നാട്ടുകാരുടെ സഹായത്തോടെ പോലീസ് ജീപ്പില്‍ സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനില്‍ ഒരു യുവാവ് വീണ്ടും പോലീസുകാരെ കൈയേറ്റം ചെയ്‌തെന്നു പറയുന്നു. എന്നാല്‍ പോലീസ് മർദിച്ചുവെന്നു കോടതിയില്‍ യുവാക്കള്‍ മൊഴി നല്‍കി.