play-sharp-fill
ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിയെ ഫ്ളാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി ; മാതാപിതാക്കൾ പുറത്തുപോയ സമയത്താണ് അ‌പകടം

ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിയെ ഫ്ളാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി ; മാതാപിതാക്കൾ പുറത്തുപോയ സമയത്താണ് അ‌പകടം

സ്വന്തം ലേഖകൻ

ചെന്നൈ: മൂന്ന് വയസുകാരി ഫ്ളാറ്റിൽ നിന്ന് വീണ് മരിച്ചു. ചെന്നൈ പൂനാംമല്ലിയിലെ അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിൽ താമസിക്കുന്ന എ. രവിയുടെ മകൾ വിൻസിയ അദിതിയെയാണ് അഞ്ചാംനിലയിലെ ഫ്‌ളാറ്റിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

അ‌ബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ സുരക്ഷാ ജീവനക്കാരനാണ് പെൺകുട്ടിയെ ആദ്യം കണ്ടത്.തിങ്കളാഴ്ച രാവിലെയാണ് സംഭവം. തുടർന്ന് ഇയാൾ കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിച്ചു. മാതാപിതാക്കളും അയൽക്കാരും ഓടിയെത്തി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് പെൺകുട്ടി ബാൽക്കണിയിൽനിന്ന് താഴേക്ക് വീണത്. തിങ്കളാഴ്ച രാവിലെ എട്ടുവയസ്സുള്ള മകനെ ഫുട്‌ബോൾ പരിശീലനത്തിന് കൊണ്ടുപോകാനായി കുട്ടിയുടെ അ‌ച്ഛൻ ഫ്‌ളാറ്റിൽനിന്ന് പോയി. രാവിലെ 6.15-ഓടെ കുട്ടിയുടെ അമ്മ പ്രഭാതസവാരിക്കായും ഫ്‌ളാറ്റിൽനിന്നിറങ്ങി. ഈ സമയത്തെല്ലാം അദിതി ഉറങ്ങുകയായിരുന്നു.

മൂന്ന് വയസ്സുകാരി അഞ്ചാംനിലയിലെ ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽനിന്ന് വീണ് മരിച്ചെന്നാണ് പോലീസ് നൽകുന്ന പ്രാഥമികവിവരം. ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം, സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

ഉറക്കമുണർന്ന പെൺകുട്ടി മാതാപിതാക്കളെ കാണാതിരുന്നതോടെ ഫ്‌ളാറ്റിലെ ബാൽക്കണിയിലേക്ക് വരികയായിരുന്നു. തുടർന്ന് ബാൽക്കണിയിലെ കസേരയിൽ കയറിയെന്നും ഇതിനിടെ താഴേക്ക് വീണെന്നുമാണ് പോലീസ് പറയുന്നത്.