സുഹൃത്തുക്കളായ മൂന്നു പ്ലസ് വൺ വിദ്യാർത്ഥിനികൾ സ്‌കൂളിൽ വച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
സ്വന്തം ലേഖിക
വൈപ്പിൻ : അടുത്ത സുഹൃത്തുക്കളായ മൂന്ന് പ്ലസ് വൺ വിദ്യാർത്ഥിനികൾ സ്‌കൂളിൽ വെച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വൈപ്പിനിലാണ് സംഭവം. അവശനിലയിലായ ഇവരെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എളങ്കുന്നപ്പുഴ, ഞാറക്കൽ, പുതുവൈപ്പ് എന്നിവിടങ്ങളിലുള്ള മൂന്ന് വിദ്യാർഥിനികളാണ് വിഷം കഴിച്ചത്.
മൂവരും അടുത്ത സുഹൃത്തുക്കളാണ്. ഇന്നലെ വൈകുന്നേരമാണ് സംഭവം. അവശ നിലയിൽ കണ്ടെത്തിതിനെ തുടർന്ന് അധ്യാപകരും നാട്ടുകാരും ചേർന്ന് മൂവരെയും ആദ്യം ഞാറക്കലും പിന്നീട് എറണാകുളത്തെയും സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാർത്ഥിനികളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് വ്യക്തമല്ല. ഇപ്പോൽ രണ്ടുപേർ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. എലിയെ കൊല്ലാൻ ഉപയോഗിക്കുന്ന കേക്ക് ആണ് കഴിച്ചതെന്നാണ് സൂചന.
സംഭവത്തെ തുടർന്ന് ഞാറക്കൽ സിഐ പി.കെ. മുരളി മൂവരുടേയും മൊഴിശേഖരിച്ചെങ്കിലും കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഈസാഹചര്യത്തിൽ മജിസ്ട്രേറ്റിനെക്കൊണ്ട് രഹസ്യമൊഴി എടുപ്പിക്കാനാണ് പോലീസ് നിങ്ങുന്നത്.