ത്രീ സ്റ്റാർ ഹോട്ടലിൽ വിൽക്കുന്നത് പഴകിയ ഭക്ഷണവും മാലിന്യങ്ങളും: വിൻസർകാസിലിലും വേമ്പനാട്ട് റിസോർട്ടിലും ലിറ്റിൽ ബൈറ്റ്‌സ് ബേക്കറിയിലും വിൽക്കുന്നത് പഴകിയ ഭക്ഷണം: പരിശോധനയിൽ പിടിച്ചെടുത്തത് നഗരസഭ; കണ്ടത് പഴകിയ അച്ചാറും ചോറും ബീഫും
സ്വന്തം ലേഖകൻ
കോട്ടയം: നഗരത്തിൽ വിശ്വസിച്ച് കയറാൻ പറ്റുന്ന ഫൈവ് സ്റ്റാർ ഹോട്ടലുകൾ പോലുമില്ലെന്നാണ് വ്യക്തമാകുന്നത്.
നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധിയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തത് നഗരത്തിലെ പേര് കേട്ട ഹോട്ടലുകളിൽ നിന്നു പോലും പഴയിയ ഭക്ഷണം പിടിച്ചെടുത്തിട്ടുണ്ട്.
ഒരിടവേളയ്ക്കു ശേഷം നഗരത്തിലെ ഹോട്ടലുകളിൽ വീണ്ടും മാലിന്യ ഭക്ഷണം വിതരണം ചെയ്യുന്നതായാണ് വ്യക്തമാകുന്നത്.
നഗരസഭയിൽ വേമ്പനാട്ട് റിസോർട്ട്, വിൻസർ കാസിൽ, ന്യൂ ഭാരത്, ഏദൻ ടീ ഷോപ്പ്, സംസം ഹോട്ടൽ, ശങ്കർ ടീഷോപ്പ്, ലിറ്റിൽ ബൈറ്റ്‌സ് ബേക്കറി എന്നിവിടങ്ങളിലാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകളിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്. മുന്നറിയിപ്പ് എന്ന നിലയിലാണ് ആദ്യ ഘട്ടമായി പിഴ ഈടാക്കിയത്. രണ്ടാം ഘട്ടത്തിൽ ഇനി പിഴയും, ഇത് കൂടാതെ നിയമനടപടികളിലേയ്ക്കും കടക്കുമെന്നും നഗരസഭ അധികൃതർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
വൃത്തിഹീനമായ അന്തരീക്ഷം കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. തിരുനക്കര പടിഞ്ഞാറേ നടയിലെ ഇന്ത്യൻ കോഫി ഹൗസിലും പരിശോധന നടത്തി. ഇവിടെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് നോട്ടീസ് അയച്ചു.
ദിവസങ്ങൾ പഴക്കമുള്ള ചോറും, ബീഫും, പൂപ്പൽ പോലും പിടിച്ച അച്ചാറും, പഴകിയ ന്യൂഡിൽസും, ദിവസങ്ങളോളം പഴക്കമുള്ള എണ്ണയും, മോരുമാണ് പിടിച്ചെടുത്തത്. ഭക്ഷണത്തിൽ ചേർക്കുന്ന പേസ്റ്റും, മീനുമാണ് ഇവിടെ നിന്നും പിടിച്ചെടുത്തിരിക്കുന്നത്.
നഗരസഭ ആരോഗ്യ വിഭാഗം നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയുടെ നിർദേശാനുസരണമാണ് ഒരിടവേളയ്ക്കു ശേഷം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ പരിശോധന നടത്തിയത്.
നഗരത്തിലെ മൂന്നു സോണുകളിലാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ഒരേ സമയത്ത് തന്നെയായിരുന്നു മൂന്നിടത്തും പരിശോധന.
ഹെൽത്ത് ഇൻസ്‌പെക്ടർ പ്രകാശിന്റെ നേതൃത്വത്തിൽ കോടിമത, ഹെൽത്ത് ഇൻസ്‌പെക്ടർ ജേക്കബ്‌സണ്ണിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ മാർക്കറ്റ് പ്രദേശത്തും, ഹെൽത്ത് ഇൻസ്‌പെക്ടർ സൈനുദീനും സംഘവും നഗരപരിധിയിലുമാണ് പരിശോധന നടത്തിയത്.
Third Eye News Live
0