
വൈദ്യശാസ്ത്ര നൊബേലിന് മൂന്ന് പേർ അർഹരായി. മേരി ഇ ബ്രൻകോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സാകാഗുച്ചി എന്നിവരാണ് 2025 ലെ വൈദ്യശാസ്ത്ര നൊബേലിന് അർഹരായത്.
പെരിഫറൽ ഇമ്മ്യൂൺ ടോളറൻസിനെ പറ്റിയുള്ള ഗവേഷണത്തിനാണ് നൊബേൽ. മേരി ഇ ബ്രൺകോവ് സിയാറ്റിലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകയാണ്. ഫ്രെഡ് റാംസ്ഡെൽ സാൻ ഫ്രാൻസിസ്കോയിലെ സൊനോമ ബയോതെറാപ്യൂട്ടിക്‌സ് സ്ഥാപകനും ഷിമോൺ സാകാഗുച്ചി ജപ്പാനിലെ ഒസാക സർവകലാശാലയിലെ ഗവേഷകനുമാണ്.
സർട്ടിഫിക്കറ്റ്, സ്വർണ മെഡൽ, 13.31 കോടി രൂപയുടെ ചെക്ക് എന്നിവയാണ് പുരസ്കാരം നേടിയവർക്ക് ലഭിക്കുക. നൊബേൽ അസംബ്ലിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാലൻബെർഗ്‌സലേനിലുള്ള കരോലിൻസ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പ്രഖ്യാപനം നടന്നത്. മറ്റു മേഖലകളിലെ പുരസ്കാരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഒക്ടോബർ 7 ന് ഫിസിക്സ്, ഒക്ടോബർ 8 ന് കെമിസ്ട്രി, 9 ന് സാഹിത്യം, 10 ന് സമാധാനം, 13 ന് സാമ്പത്തിക ശാസ്ത്രം എന്നീ നൊബേലുകൾ പ്രഖ്യാപിക്കും.