video
play-sharp-fill
പത്തൊന്‍പതു വയസുകാരിയായ കോളജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്നുപേര്‍ അറസ്റ്റില്‍

പത്തൊന്‍പതു വയസുകാരിയായ കോളജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്നുപേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ

കൊല്ലം: പത്തൊന്‍പതു വയസുകാരിയായ കോളജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കഴിഞ്ഞ പത്തിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

പെൺകുട്ടിയെ ലിജു പുനലൂര്‍ ടൗണില്‍ പണി നടന്നുകൊണ്ടിരുന്ന ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ശിവപ്രസാദ് കോളജില്‍ വിടാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റി കുതിരച്ചിറയിലെത്തിച്ചു. കേസിലെ മറ്റൊരു പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ ബിനുവിന്റെ വീട്ടില്‍ വച്ച്‌ ബിനുവും ശിവപ്രസാദും പീഡിപ്പിച്ചെന്നാണ് മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടില്‍ തിരികെ എത്തിയ പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറയുകയും പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുനലൂര്‍ പൊലീസ് പ്രതികളെ കണ്ടെത്തുകയുമായിരുന്നു. പ്രതികള്‍ ഇത്തരത്തിലുള്ള സമാനമായ മറ്റു കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായ പുനലൂര്‍ കാഞ്ഞിരമല ലിജു വിലാസത്തില്‍ ലിജു, ചെമ്മന്തൂര്‍ ശ്രീകൃഷ്ണ വിലാസത്തില്‍ ശിവപ്രസാദ്, പത്തേക്കര്‍ ലക്ഷ്മി നിവാസില്‍ ബിനു എന്നിവരെയാണ് കൊല്ലം പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.