ഒരു കുടുംബത്തിലെ മൂന്നുപേർ കൊല്ലപ്പെട്ടു ; കൊലപാതകം കവർച്ചയ്ക്കിടെയെന്ന് സംശയം ; വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ നിലയില്‍. പല്ലടം സെമലൈ കവുണ്ടന്‍പാളയം ഗ്രാമത്തിലാണ് സംഭവം. കര്‍ഷകനായ ദൈവശിഖാമണി ( 78), ഭാര്യ അലമേലു, മകന്‍ സെന്തില്‍കുമാര്‍ എന്നിവരാണ് മരിച്ചത്.

കവര്‍ച്ചയ്ക്കിടെയാണ് കൊലപാതകം ഉണ്ടായതെന്നാണ് പൊലീസിന്റെ സംശയം. രാത്രി ആയുധങ്ങളുമായെത്തിയ കവര്‍ച്ചാ സംഘം ഇരുമ്പു വടി കൊണ്ട് അടിച്ചും കത്തി കൊണ്ട് കുത്തിയുമാണ് മൂവരെയും കൊലപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെയാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അവിനാശിപാളയം പൊലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

വൃദ്ധദമ്പതികളുടെ മകനായ സെന്തില്‍കുമാര്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം കോയമ്പത്തൂരിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ബന്ധുവിന്റെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് സെന്തില്‍കുമാര്‍ വ്യാഴാഴ്ച രാവിലെ മാതാപിതാക്കളുടെ അടുത്തെത്തിയത്.