
തിരുവല്ല: എം സി റോഡിലെ തിരുവല്ല മുത്തൂരിൽ മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ സ്ത്രീകൾ ഉൾപ്പെടെ 16 യാത്രക്കാർക്ക് പരിക്ക്. ഇന്ന് വൈകീട്ട് ആറേകാലോടെ മുത്തൂർ എസ്.എൻ.ഡി.പി ശ്രീ സരസ്വതി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.
ചങ്ങനാശ്ശേരി ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേക്ക് പോയ ബസ്സുകളാണ് ഒന്നിന് പിറകെ ഒന്നായി ഇടിച്ചത്. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസ് കുറുകെ വെട്ടിച്ച ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ഇട്ടു.
ഇതിന് പിന്നാലെ എത്തിയ കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ് പിന്നിൽ ഇടിച്ചു. തൊട്ടു പിന്നാലെ എത്തിയ സൂപ്പർഫാസ്റ്റ് ബസ് കൊല്ലത്തേക്ക് പോയിരുന്ന ബസ്സിന് പിന്നിലും ഇടിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിൽപ്പെട്ടവരെ രണ്ട് ആംബുലൻസുകളിലായി തിരുവല്ല ടി.എം.എം ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.