സ്വന്തം ലേഖകൻ
കല്‍പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട മൂന്നുപേരെക്കൂടി തിരിച്ചറിഞ്ഞു. മുണ്ടക്കൈ സ്വദേശികളായ മാടമ്പാറ വീട്ടില്‍ ഫാത്തിമ, നുസ്രത്ത് ബാന്‍ഷ, ചൂരല്‍മല സ്വദേശി കുളത്തില്‍ പാത്തുമ്മ എന്നിവരെയാണ് ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിരിക്കുന്നത്.
രണ്ട് ശരീര അവശിഷ്ടങ്ങളും ഒരു മൃതദേഹവും ഡി.എന്‍.എ പരിശോധയ്ക്ക് വിധേയമാക്കിയതില്‍ നിന്നാണ് ഇവരുടെ പേരുവിവരങ്ങള്‍ തിരിച്ചറിഞ്ഞത്. 47 പേരെയായിരുന്നു ദുരന്തത്തില്‍ കണ്ടെത്താനുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതില്‍ ഉള്‍പ്പെട്ട മൂന്നുപേരെയാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. നിലമ്പൂര്‍ -പോത്തുകല്ല് മേഖലയില്‍ നിന്നും കണ്ടെടുത്ത ശരീരാവശിഷ്ടങ്ങളുടെ പരിശോധനയില്‍ നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.