
ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്തതാണെന്ന് വിവരം; ഹോൺ അടിച്ചിട്ടും മാറിയില്ല, മൂന്നുപേരും ട്രെയിനിന് മുമ്പിലേക്ക് ചാടുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ്
കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത് അമ്മയുടെയും രണ്ട് മക്കളുടേയുമാണെന്ന് വിവരം. പുലർച്ചെയോടെയാണ് നാട്ടുകാരിൽ ചിലർ മൃതദേഹം റെയിൽവേ ട്രാക്കിനടുത്ത് കണ്ടെത്തിയത്.
ഏറ്റുമാനൂർ പോലീസ് പരിശോധന നടത്തുന്നു. ഇവരുടേത് ആത്മഹത്യയാണെന്നാണ് ലോക്കോ പൈലറ്റ് വ്യക്തമാക്കുന്നത്.
ഹോൺ അടിച്ചിട്ട് മാറിയില്ലെന്നും മൂന്നുപേരും ട്രെയിന്ന് മുമ്പിലേക്ക് ചാടുകയായിരുന്നുവെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രെയിൻ കയറി ഇറങ്ങിയ നിലയിലായതിനാൽ മൂന്ന് മൃതദേഹങ്ങളും പൂർണ്ണമായും തിരിച്ചറിയാനാകാത്ത രീതിയിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളുമാണ് പോലീസിന് തിരിച്ചറിയാൻ സാധിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Third Eye News Live
0