
ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി ; മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന അവസ്ഥയിൽ ; മരിച്ചത് ഒരു സ്ത്രീയും 2 പെൺകുട്ടികളും ; ട്രെയിൻ ഇടിച്ച് മരിച്ചതെന്നാണെന്ന് പ്രാഥമിക നിഗമനം ; വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകുമെന്ന് റെയിൽവേ
കോട്ടയം : ഏറ്റുമാനൂരിനടുത്തു റെയിൽവേ ട്രാക്കിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി. ഒരു സ്ത്രീയും 2 പെൺകുട്ടികളുമാണു മരിച്ചത്. ഇവർ ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചത് അമ്മയും മക്കളും ആണെന്നാണു സൂചന.
ട്രെയിൻ ഇടിച്ചാണ് ഇവർ മരിച്ചതെന്നാണു പ്രാഥമിക നിഗമനമെന്ന് ഏറ്റുമാനൂർ പൊലീസ് പറഞ്ഞു. എപ്പോഴാണ് സംഭവമുണ്ടായതെന്ന് അറിയില്ല. രാവിലെ ആറോടെയാണു പൊലീസിനു വിവരം ലഭിച്ചത്.
മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതിനാൽ അഗ്നിശമന സേനയും സ്ഥലത്തെത്തി. ട്രാക്കിൽ തടസ്സമുള്ളതിനാൽ ട്രെയിനുകൾ പിടിച്ചിടുകയാണ്. വന്ദേഭാരത് ഉൾപ്പെടെയുള്ളവ വൈകുമെന്നു റെയിൽവേ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0