
ലഹരിക്കടത്തിന് വിസമ്മതിച്ച ഓട്ടോ ഡൈവറെ മർദ്ദിച്ച് കവർച്ച : മൂന്ന് പ്രതികൾ അറസ്റ്റിൽ
പാലക്കാട് : ലഹരികടത്തിന് വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. പാലക്കാട് കൂട്ടുപാത സ്വദേശി ഷാജി, ചന്ദ്രനഗർ സ്വദേശികളായ ജിത്തു, അനീഷ് എന്നിവരാണ് പാലക്കാട് കസബ പൊലീസിന്‍റെ പിടിയിലായത്.
ചന്ദ്രനഗർ കൂട്ടുപാതയിൽ മാർച്ച് മാസം ഒന്നാം തിയ്യതിയാണ് പാലക്കാട് ടൗണിൽ നിന്നും രോഗിയെ കയറ്റാനെന്ന വ്യാജേനെ ഓട്ടോറിക്ഷ വിളിച്ച് ചന്ദ്രനഗർ കൂട്ടുപാതയിൽ എത്തിയ സമയം കഞ്ചാവ് എടുക്കാനാണ് എന്ന വിവരം ഓട്ടോ ഡ്രൈവർ അബ്ബാസ് അറിയുന്നത്. തയ്യാറല്ലയെന്ന് ഡ്രൈവർ പറഞ്ഞു അതാണ് ക്രൂര മർദ്ധനത്തിനും കയ്യിലുണ്ടായിരുന്ന 2500 രൂപ കവർച്ച നടത്തുകയും രണ്ട് മണിക്കൂറിന് ശേഷം ഡ്രൈവറെ വിട്ടയക്കുകയും ചെയ്തു.
ശരീരം മുഴുവൻ മുറിവുകളുമായി പാലക്കാട് ജില്ലാ ഹോസ്പിറ്റലിൽ എത്തിയെങ്കിലും തൃശൂർ മെഡിക്കൽ കോളേജിൽ ഒരാഴ്ച ചികിത്സയിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ പിടികൂടിയ ജിതിൻ പാലക്കാട് കസബ, പാലക്കാട് സൗത്ത് സ്റ്റേഷനുകളിൽ കഞ്ചാവ് കേസ്,കൊലപാതക ശ്രമം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. സ്മിഗേഷ് എന്ന ഷാനിക്ക് ആന്ധ്രപ്രദേശിൽ 120 കിലോ കഞ്ചാവ് കേസിലും കസബ , മലമ്പുഴ സ്റ്റേഷനുകളിലും കേസുകളിലെ പ്രതിയാണ്. ഇവർ കഞ്ചാവ് കടത്താനാണോ ഓട്ടോറിക്ഷ വിളിച്ചത് എന്ന് അന്വേഷണം ആരംഭിച്ചു. രണ്ട് പ്രതികളെ കൂടി പിടികൂടിയാൽ മാത്രമാണ് കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ.
പാലക്കാട് കസബ പൊലീസ് ഇൻസ്പെക്ടർ സുജിത്ത് എം ,എസ് ഐ മാരായ വിപിൻ രാജ്. കെ പി ,ഉദയകുമാർ, ജതി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജീദ് .ആർ, സുനിൽ.സി,മുകേഷ് സി എന്നിവരാണ് കേസന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.