
യുവതിയെ സ്ഥിരമായി ശല്യം ചെയ്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയതിൽ വിരോധം; യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ കേസിൽ 21കാരൻ അറസ്റ്റിൽ
കായംകുളം: യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ കേസിൽ പ്രതി അറസ്റ്റിൽ. വള്ളികുന്നം സ്വദേശിനിയായ 20 വയസുള്ള യുവതിയെ സ്ഥിരമായി ശല്യം ചെയ്തതിന് വള്ളികുന്നം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഇതിലുള്ള വിരോധത്തെ തുടർന്ന് ഭീഷണിപ്പെടുത്തി ബുള്ളറ്റിൽ കയറ്റി തട്ടിക്കൊണ്ടു പോയെന്നാണ് കേസ്. യുവതിയുടെ അച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ കേസിലാണ് അറസ്റ്റ്.
പുലിയൂർ പൂമലച്ചാൽ മുറിയിൽ ആനത്താറ്റ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൈലാസ് നാഥിനെയാണ് (21) കായംകുളം പോലീസ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായംകുളം ഡിവൈഎസ് പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർ അരുൺ ഷാ, സബ് ഇൻസ്പെക്ടർമാരായ രതീഷ് ബാബു, ശരത്, പോലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, ഗോപകുമാർ, രതീഷ്, സജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ കൈലാസ് നാഥിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ്ചെയ്തു.