വഴിയിൽ കൊടിമരം നിൽക്കുന്നത് കാരണം വീട് നിർമ്മാണം നടത്താനാകുന്നില്ല ; സിപിഐഎം സ്ഥാപിച്ച കൊടിമരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി ഗൃഹനാഥൻ

Spread the love

ആലപ്പുഴ : ചേർത്തലയിൽ വീട്ടിലേക്കുള്ള വഴിയിൽ സിപിഐഎം കൊടിമരം സ്ഥാപിച്ചു. കൊടിമരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി ഗൃഹനാഥൻ.

ചേർത്തല വെളിങ്ങാട്ട് ചിറയിൽ പുരുഷോത്തമനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. വഴിയിൽ കൊടിമരം നിൽക്കുന്നത് കാരണം വീട് നിർമ്മാണം നടത്താനാകുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി.

കൊടിമരം മാറ്റുവാൻ എട്ട് മാസമായി പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കുടുംബം പറയുന്നു. കൊടി മാറ്റി സ്ഥാപിക്കാൻ സിപിഐഎം കൗൺസിലർ മൂന്നര ലക്ഷം രൂപ ചോദിച്ചെന്നും പുരുഷോത്തമൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group