എറണാകുളം സ്വദേശിയെ ഭീഷണിപ്പെടുത്തി ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ കൈക്കലാക്കി; ഗൂഗിൾ പേ വഴി പണം തട്ടി; പ്രതി ഏറ്റുമാനൂർ പൊലീസിൻ്റെ പിടിയിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

അതിരമ്പുഴ: ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ.

അതിരമ്പുഴ കോട്ടമുറി പ്രിയദർശനി കോളനിയിൽ പേമലമുകളേൽ വീട്ടിൽ ഉദയകുമാർ മകൻ കൊച്ചച്ചു എന്ന് വിളിക്കുന്ന അനുജിത്ത് കുമാർ (21) നെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ എറണാകുളം സ്വദേശിയായ അനസ് എന്നയാളെ ഭീഷണിപ്പെടുത്തി അയാളിൽ നിന്നും ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ വാങ്ങിയെടുക്കുകയും, കൂടാതെ ഇയാളുടെ ഗൂഗിള്‍ പേ അക്കൗണ്ട് പാസ്സ്‌വേർഡും വാങ്ങിയതിനു ശേഷം ഈ പാസ്സ്‌വേർഡ് ഉപയോഗിച്ച് അനസിന്റെ അക്കൗണ്ടിൽ നിന്നും പണം ഇയാളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തെടുക്കുകയും, ശേഷം ഓട്ടോറിക്ഷയില്‍ കയറ്റി ഏറ്റുമാനൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ ഇറക്കിവിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ പരാതിയെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഏറ്റുമാനൂർ എസ്.ഐ പ്രശോഭ്, സി.പി.ഓമാരായ സജി.പി.സി, ഡെന്നി പി ജോയ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിക്ക് ഏറ്റുമാനൂർ സ്റ്റേഷൻ കൂടാതെ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലും കേസുകൾ നിലവിൽ ഉണ്ട്.