കാമുകിയുടെ സ്വകാര്യ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണം കവർന്നു: മൂന്നു പേർ പിടിയിൽ
തൃശൂർ: യുവതിയുടെ സ്വകാര്യ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്ത കേസിൽ മൂന്ന് പേർ പിടിയിൽ. പറപ്പൂർ പൊറുത്തൂർ സ്വദേശി ലിയോ(26), പോന്നൂർ സ്വദേശി ആയുഷ് (19), പാടൂർ സ്വദേശി ദിവ്യ (26) എന്നിവരെയാണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
പ്രണയത്തിലായിരുന്ന യുവാവിൻ്റെ പക്കൽ ഉണ്ടായിരുന്ന ചിത്രം കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്. ഉടൻ തന്നെ യുവതി വീട്ടുകാരോട് കാര്യങ്ങൾ അറിയിച്ചു. തുടർന്നാണ് സ്വർണ്ണം കവർന്നതായി പാവറട്ടി പോലീസ് സ്റ്റേഷനിൽ യുവതി നൽകിയത്തും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Third Eye News Live
0