നെന്മാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവം: പ്രതി ചെന്താമരയെ കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കും; വേ​ഗത്തിൽ തെളിവെടുപ്പ് പൂര്‍ത്തിയാക്കാൻ അന്വേഷണസംഘത്തിന്റെ ശ്രമം; പ്രതിയെ നാട്ടുകാര്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാൽ പ്രദേശത്ത് കര്‍ശന സുരക്ഷ

Spread the love

പാലക്കാട്: നെന്മാറ പോത്തുണ്ടിയില്‍ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരയെ കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കും.

video
play-sharp-fill

അന്വേഷണ ഉദ്യോഗസ്ഥനായ ആലത്തൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുക.

നാളെയും, മറ്റന്നാളുമായി ചെന്താമരയുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. കൊലപാതകമുണ്ടായ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെന്താമരയെ നാട്ടുകാര്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കൊലപാതകമുണ്ടായ സ്ഥലം, ആയുധം വാങ്ങിയ വ്യാപാര സ്ഥാപനം എന്നിവിടങ്ങളിലാവും തെളിവെടുപ്പ്. സുരക്ഷ മുന്‍നിര്‍ത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നിലവില്‍ ചെന്താമരയുള്ളത്.