
കൊച്ചി കപ്പല്‍ശാല ബോംബ് ഭീഷണി കേസില്‍ അറസ്റ്റ് ഉടന്‍; ഭീഷണി സന്ദേശം അയച്ചവരെ തിരിച്ചറിഞ്ഞെന്ന് പൊലീസ്; ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന ഇ-മെയില്‍ സന്ദേശത്തിന് പിന്നില്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യമെന്ന് അഭ്യൂഹം; സന്ദേശം അയച്ചത് കപ്പല്‍ശാലയില്‍ ഉള്ളവര്‍ തന്നെ
സ്വന്തം ലേഖകന്‍
കൊച്ചി: കപ്പല്‍ശാല ബോംബ് ഭീഷണി കേസില്‍ അറസ്റ്റ് ഉടന്‍. ഭീഷണി സന്ദേശം അയച്ചവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചെന്നും സന്ദേശമയച്ചത് കപ്പല്‍ ശാലയിലുള്ളവര്‍ തന്നെയാണെന്നാണ് വിവരമെന്നും അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിശദാംശങ്ങള്‍ ലഭിച്ചത്. കപ്പല്‍ശാലയിലെ അഞ്ച് ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്തു.
കേസില്‍ പൊലീസ് സംശയിക്കുന്ന ആളെ നിരീക്ഷിച്ചുവരികയാണ്.കപ്പല്‍ ശാലയിലെ ജീവനക്കാര്‍ തമ്മിലുള്ള വൈര്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. രാജ്യസുരക്ഷ കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് ബോംബ് ഭീഷണിയില്‍ അന്വേഷണം നടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു ഇ-മെയില്‍ വഴി ലഭിച്ച സന്ദേശത്തിലെ ഭീഷണി. ഐഎന്‍എസ് വിക്രാന്തിന് പുറമേ മറ്റ് കപ്പലുകളും തകര്‍ക്കുമെന്ന് ഭീഷണി സന്ദേശത്തിലുണ്ട്. കപ്പല്‍ശാല അധികൃതരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കപ്പല്‍ശാലയ്ക്ക് സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്നും ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നുണ്ട്. ഐ.ടി ആക്ട് 385 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.