പുതുവത്സര ദിനത്തില്‍ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം; മുംബൈയിലും ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കി ; വാഹനങ്ങളില്‍ അടക്കം പൊലീസ് പരിശോധന ശക്തമാക്കി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: പുതുവത്സര ദിനത്തില്‍ മുംബൈയില്‍ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം. മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ശനിയാഴ്ച വൈകീട്ട് ഭീഷണി സന്ദേശം എത്തിയത്. ഇതേത്തുടര്‍ന്ന് വാഹനങ്ങളില്‍ അടക്കം പൊലീസ് പരിശോധന ശക്തമാക്കി. ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകള്‍ കൂടുന്ന പൊതു ഇടങ്ങള്‍, വാഹനങ്ങള്‍, പാര്‍ക്കുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവയിലെല്ലാം കര്‍ശന പരിശോധന നടത്തി വരികയാണ്. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് സൂചിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതായി മുംബൈ പൊലീസ് പറയുന്നു. ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കി. ഡല്‍ഹിയിലേക്ക് വരുന്ന വാഹനങ്ങള്‍ അതിര്‍ത്തിയില്‍ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിടുന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.