
തട്ടിപ്പിന് തുനിഞ്ഞിറങ്ങി യുവതികൾ: കോട്ടയത്തെയും കൊച്ചിയിലെയും ഹണി ട്രാപ്പിന് പിന്നാലെ കൊല്ലത്തും യുവതിയുടെ തട്ടിപ്പ്: കൊല്ലത്ത് അഭിരാമി തട്ടിപ്പ് നടത്തിയത് പ്രധാനമന്ത്രിയുടെ പേരിൽ
സ്വന്തം ലേഖകൻ
കൊല്ലം: തട്ടിപ്പിന് തുനിഞ്ഞിറങ്ങിയ യുവതികൾ കേരളത്തെ വെട്ടിലാക്കുന്നു. കോട്ടയത്തും കൊച്ചിയിലും നടത്തിയ ഹണി ട്രാപ്പിന് പിന്നാലെ കൊല്ലത്താണ് യുവതിയുടെ തട്ടിപ്പ് അരങ്ങേറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലാണ് കൊല്ലത്ത് യുവതിയുടെ തട്ടിപ്പ് നടന്നത്.
പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയില്‍പ്പെട്ട പലിശ രഹിത വായ്പ തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് ബാങ്ക് ഉദ്യോഗസ്ഥയെന്ന പേരില്‍ 29,500 രൂപയാണ് യുവതി തട്ടിയെടുത്തത്. കൊല്ലം വടക്കേവിള വില്ലേജില്‍ മുള്ളുവിള ഹരിദാസ മന്ദിരത്തില്‍ അഭിരാമിയാണ് (പൊന്നു 28) അറസ്റ്റിലായത്.
കൊട്ടിയം ഒറ്റപ്ലാമൂട് ഗ്രീന്‍ ഷാഡോ വീട്ടില്‍ പ്രപിത, ബന്ധുവായ പ്രശാന്ത് എന്നിവരാണ് തട്ടിപ്പിനിരയായത്. ഒക്ടോബര്‍ 30ന് പ്രപതിയുടെ വീട്ടിലെത്തിയയ അഭിരാമി താന്‍ ഐ.ഡി.ബി.ഐ ബാങ്കിന്റെ കൊല്ലം ശാഖയിലെ ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തി. പ്രപിതയുടെ ഭര്‍ത്താവ് നടത്തുന്ന കോഴി ഫാമിന് പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയില്‍പ്പെടുത്തി പലിശരഹിത വായ്പയായി മൂന്ന് ലക്ഷം രൂപ അനുവദിക്കാമെന്ന് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോണ്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആദ്യത്തെ തിരിച്ചടവായ 19,500 രൂപ നല്‍കണമെന്ന് അഭിരാമി ആവശ്യപ്പെട്ടു. പ്രപിതയുടെ വിശ്വാസം നേടാനായി 7500 രൂപ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയാണ് അഭിരാമി വാങ്ങിയത്. ശേഷിക്കുന്ന 12,500 രൂപയ്ക്കൊപ്പം പ്രപിതയുടെ ഫോട്ടോയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും വാങ്ങി. പിന്നീട് പലതവണ ഫോണില്‍ വിളിച്ചിട്ടും അഭിമാരി പ്രതികരിച്ചില്ല. ഇതോടെ പ്രപിത ബന്ധുവായ പ്രശാന്തിനെ ബന്ധപ്പെട്ടു. അപ്പോഴാണ് വായ്പ വാഗ്ദാനം ചെയ്ത് പ്രശാന്തില്‍ നിന്ന് 10,000 രൂപ വാങ്ങിയതായി അറിഞ്ഞത്.
തുടര്‍ന്ന് കൊട്ടിയം പൊലീസ് സ്റ്റേഷനില്‍ ഇരുവരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി പിടികൂടിയത്. കഴിഞ്ഞ വര്‍ഷം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സമാനമായ കബളിപ്പിക്കലിലൂടെ ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിലും അഭിരാമി പ്രതിയാണ്.