video
play-sharp-fill

വടകരയിൽ എസ്എൻഡിപി നേതാവിന് നേരെ ഭീഷണി; സെക്രട്ടറി സ്ഥാനത്ത് നിന്നും പിന്മാറിയില്ലെങ്കിൽ മകന്റെ കൈ പിഴുതെടുക്കും; വീടിന് മുന്നിൽ നിന്ന് റീത്തും ഭീഷണിക്കത്തും

വടകരയിൽ എസ്എൻഡിപി നേതാവിന് നേരെ ഭീഷണി; സെക്രട്ടറി സ്ഥാനത്ത് നിന്നും പിന്മാറിയില്ലെങ്കിൽ മകന്റെ കൈ പിഴുതെടുക്കും; വീടിന് മുന്നിൽ നിന്ന് റീത്തും ഭീഷണിക്കത്തും

Spread the love

സ്വന്തം ലേഖകൻ

വടകര: എസ്എൻഡിപി യൂണിയൻ സെക്രട്ടറി പി എം രവീന്ദ്രന് നേരെയാണ് ഭീഷണിയുണ്ടായത്. സെക്രട്ടറി സ്ഥാനത്ത് നിന്നും പി എം രവീന്ദ്രൻ പിന്മാറണമെന്നാണ് ആവശ്യം. മകന്റെ ഭാര്യയുടെ വീടിന് മുന്നിൽ നിന്ന് റീത്തും ഭീഷണിക്കത്തും ലഭിച്ചു. ഇനി മുന്നറിയിപ്പ് ഉണ്ടാകില്ലെന്നും മകന്റെ കൈ പിഴുതെടുക്കുമെന്നും ഭീഷണി.

2022 ലും സമാനരീതിയിലുള്ള ഭീഷണി പി എം രവീന്ദ്രന് നേരെയുണ്ടായിരുന്നു. വീടിന് നേരെ കല്ലേറും വാഹനങ്ങൾ എറിഞ്ഞു തകർക്കുന്ന സാഹചര്യവും ഉണ്ടായി. അന്ന് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെയാണ് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇപ്പോൾ വീണ്ടും സമാന രീതിയിലുളള ഭീഷണിയാണ് ഉണ്ടായത്. എസ്എൻഡിപി ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് സംഭവം ഉണ്ടായതെന്ന സംശയവും നിലനിൽക്കുന്നുണ്ട്. വടകര പൊലീസ് വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നു.