
” പുതിയ പ്രൊഡക്ടിനെ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു….! ത്രെഡ്സില്‍ ആളില്ല; സക്കര്‍ ബര്‍ഗിനെ ട്രോളി ഇലോണ്‍ മസ്ക്
സ്വന്തം ലേഖിക
ഡൽഹി: സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഒന്നാണ് ത്രെഡ്‌സ് ആപ്പ്.
ട്വിറ്റിറിന് പകരക്കാരനായി മെറ്റാ അവതരിപ്പിച്ച ത്രെഡ്‌സിന് വലിയ തോതിലുള്ള യൂസര്‍മാരെയാണ് ആദ്യ ദിവസങ്ങളില്‍ തന്നെ നേടാനായത്.
വേഗത്തില്‍ 100 മില്യണ്‍ യൂസര്‍മാരെ നേടുന്ന ആദ്യ സോഷ്യല്‍ മീഡിയ ആപ്പായി ത്രെഡ്‌സ് മാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻസ്റ്റാഗ്രാമുമായി ബന്ധിപ്പിച്ചുള്ള ട്രിക്കായിരുന്നു ത്രെഡ്‌സിലേക്ക് ആളുകളെ കൂട്ടമായി എത്തിക്കാൻ കാരണം.
എന്നാല്‍ തുടക്കത്തിലുള്ള ജനപ്രവാഹം ഇപ്പോള്‍ ത്രെഡ്‌സിലേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ത്രെഡ്‌സില്‍ സമയം ചിലവിടാൻ ആദ്യമുണ്ടായിരുന്ന ആവേശം ഇപ്പോള്‍ പലര്‍ക്കുമില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. ഇൻസ്റ്റാഗ്രാം പോലെ ആളുകളെ അധിക സമയം പിടിച്ചിരുത്താൻ മൈക്രോ ബ്ലോഗിംഗ് ആപ്പായ ത്രെഡ്‌സിനാകുന്നില്ല. കുറഞ്ഞ ഫീച്ചറുകളും അതിനുള്ള പ്രധാന കാരണമാണ്.
അതേസമയം, സാക്ഷാല്‍ മാര്‍ക് സക്കര്‍ബര്‍ഗിനും ത്രെഡ്‌സിനോട് താല്‍പര്യം കുറഞ്ഞോ എന്നാണ് ഇപ്പോള്‍ ട്വിറ്ററാട്ടികള്‍ ചോദിക്കുന്നത്.
ഇലോണ്‍ മസ്‌കും സക്കര്‍ബര്‍ഗിനെ വിമര്‍ശിച്ച് പോസ്റ്റുമായി രംഗത്തെത്തിയിട്ടുണ്ട്.
‘മെറ്റാ’ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആറ് ദിവസമായി ത്രെഡ്‌സില്‍ ഒരു പോസ്റ്റും പങ്കുവെച്ചിട്ടില്ലെന്ന് ഒരു ട്വീറ്റ് ചൂണ്ടിക്കാണിച്ചതിന് പിന്നാലെയാണ് മസ്‌ക് ട്വീറ്റുമായി എത്തിയത്. ‘അദ്ദേഹം (സക്കര്‍ബര്‍ഗ്) തന്റെ പുതിയ പ്രൊഡക്ടിനെ ശ്രദ്ധിക്കുന്നില്ല എന്നാണ് തോന്നുന്നത്’ എന്നായിരുന്നു മസികിന്റെ ട്വീറ്റ്.