
ചങ്ങനാശേരി: തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ കുറിച്ചിയില്‍ എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു.
തൊഴില്‍ ദിനങ്ങള്‍ ഇരുനൂറായി വര്‍ധിപ്പിക്കുക, പുരയിടത്തിലെ ബണ്ട് നിര്‍മാണ പ്രവൃത്തി അവസാനിപ്പിക്കുക, മിനിമം കൂലി 600 ആയി വര്‍ധിപ്പിക്കുക, അശാസ്ത്രീയമായ എന്‍എംഎംഎസ്, ജിയോ ടാഗ് എന്നിവ നിര്‍ത്തലാക്കുക, ആധാര്‍
ഓഥന്‍റിഫിക്കേഷന്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുക, പാതയോര സൗന്ദര്യവത്കരണ പ്രവൃത്തികള്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മറ്റിയംഗം എസ്. ഷാജി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ സെക്രട്ടറി കെ.ഡി. സുഗതന്‍, യൂണിയന്‍ ഏരിയ സെക്രട്ടറി പ്രഫ. ടോമിച്ചന്‍ ജോസഫ്, പഞ്ചായത്ത് പ്രസിഡന്‍റ് സുജാത സുശീലന്‍ എന്നിവര്‍ പ്രസംഗിച്ചു.




