
പൂവച്ചൽ: തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം. പൂവച്ചല്‍ പഞ്ചായത്തിലെ മുണ്ടുകോണം വാർഡില്‍ തൊഴിലാളികള്‍ക്ക് നേരെയാണ് കടന്നല്‍ ആക്രമണമുണ്ടായത്.
15ഓളം പേർക്ക് പരുക്കേറ്റു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ആറുപേരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ബെൻസി ഭായി, രമണി എന്നിവരെ പിന്നീട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവസമയത്ത് സ്ഥലത്ത് 40ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്നു.
ബാക്കിയുള്ള പരിക്കേറ്റവരെ കാട്ടാക്കട പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും തുടർചികിത്സയ്ക്കായി നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശ്യാമള, ദാനമാ, രമണി, ബെൻസമ്മ, മേറ്റ് ഷീബാ എന്നിവരെയാണ് നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രക്ഷാപ്രവർത്തനത്തിനെത്തിയ പൊതുപ്രവർത്തകൻ രഞ്ജിത്തിന് കഴുത്തിലും കയ്യിലും കുത്തേറ്റിട്ടുണ്ട്.ലില്ലി ചെല്ലപ്പൻ, രതീനഭായ്, ഉഷ, സുശീല, ഷീന മ്പു, അജയകുമാർ, ജാസ്മിൻ, ഗണേശൻ, രമണി, ചന്ദ്രിക, സോമൻ എന്നിവർക്ക് ചെറിയ പരിക്കുകളുണ്ട്.



