തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായി: ഐ എൻ ടി യു സി സമരത്തിലേക്ക്.

Spread the love

വൈക്കം: തൊഴിലുറപ്പ് പദ്ധതിയില്‍ പുതുതായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ട്ടപ്പെട്ട സാഹചര്യത്തില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കാൻ മഹാത്മഗാന്ധി തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് ഐ.എൻ.ടി.യു.സി വൈക്കം ബ്ലോക്ക് കമ്മറ്റി യോഗം തീരുമാനിച്ചു.

തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് യു.ബേബി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.വി.പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു.

മുൻ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, മുനിസിപ്പല്‍ ചെയർ പേഴ്സണ്‍ പ്രീത രാജേഷ്, ഐ.എൻ.ടി.യു.സി ബ്ലോക്ക് പ്രസിഡന്റ് അഡ്വ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി.വി.സുരേന്ദ്രൻ, പി.വി.വിവേക്, കെ.സുരേഷ് കുമാർ, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറിമാരായ കെ.വി. ചിത്രാംഗദൻ, ജോർജ്ജ് വർഗീസ്, മഹിള കോണ്‍ഗ്രസ്

ബ്ലോക്ക് പ്രസിഡന്റ് ഷീജ ഹരിദാസ്, കെ.എൻ ദേവരാജൻ, ഔസേഫ് വർഗീസ്, കുര്യാക്കോസ് തോട്ടത്തില്‍, അജയകുമാർ, സി.ജി ബിനു, രാജലക്ഷ്മി വേണുഗോപാല്‍ എന്നിവർ പ്രസംഗിച്ചു.