തൊഴിലുറപ്പ് തൊഴിലാളികൾ പുരയിടത്തിൽ അതിക്രമിച്ചു കയറി മരം മുറിച്ചു ; 10 ലക്ഷം രൂപ പിഴയിട്ട് കോടതി

Spread the love

കൈനകരി : ആലപ്പുഴ കൈനകരിയിൽ  പുരയിടത്തില്‍ അതിക്രമിച്ചു കയറി മരം മുറിച്ചു എന്ന പരാതിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 10 ലക്ഷം രൂപ പിഴയിട്ട് കോടതി.

സ്ഥലമുടമ യോഹന്നാനാണ് ഇവര്‍ക്കെതിരെ കോടതിയില്‍ പരാതി നല്‍കിയത്. 2017 ലാണ് 130 ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് കൈനകരി പഞ്ചായത്ത് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം 8ാം വാര്‍ഡില്‍ തെക്കെ ഭാഗത്തെ പാടശേഖരത്തിന് ചുറ്റും പുറം ബണ്ട് ബലപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ നടത്തിയത്. എന്നാല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് സ്വന്തം സ്ഥലത്തെ മരം വെട്ടിമാറ്റിയെന്ന് കാണിച്ച്‌ സ്ഥലം ഉടമ യോഹന്നാന്‍ തരകന്‍ സിവില്‍ കേസ് നല്‍കുകയായിരുന്നു.

കേസില്‍ മുന്‍ പഞ്ചായത്ത് മെമ്ബര്‍ കെ പി രാജീവാണ് ഒന്നാം പ്രതി. 8 വര്‍ഷത്തിനിപ്പുറം കേസില്‍ വിധി വന്നിരിക്കുന്നത്. 10 ലക്ഷം രൂപ തൊഴിലുറപ്പ് തൊഴിലാളികള്‍ സ്ഥല ഉടമയ്ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നതാണ് വിധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ 130 ഓളം തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്നാണ് അന്ന് പുറം ബണ്ട് ബലപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ ചെയ്തതെന്നും എന്നാല്‍ കൂട്ടത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവരെ ഒഴിവാക്കി 12 പേര്‍ക്കെതിരെ കേസ് കൊടുത്തത് വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണെന്നും ഇവര്‍ ആരോപിക്കുന്നു. വിധിയില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാന്‍ ആണ് തൊഴിലാളികളുടെ തീരുമാനം.