ജോലി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി ; ഒരാൾക്ക് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം: വർക്കല പാലച്ചിറ ജുമാ മസ്ജിദിന് സമീപം തൊഴിലുറപ്പ് ജോലിക്കാർക്കിടയിൽ കാർ പാഞ്ഞു കയറി ഒരു മരണം. പാലച്ചിറ ബൈജു ഭവനിൽ 65 വയസ്സുള്ള ശാന്തയാണ് മരണപ്പെട്ടത്.

video
play-sharp-fill

അമിത വേഗത്തിലെത്തിയ കാറാണ് ശാന്തയെ ഇടിച്ചത്. ജോലി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ശാന്തയെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.