വനിതാ മതിലിനെത്താത്തവർക്ക് തൊഴിലുറപ്പ് ജോലിക്ക് വിലക്ക്: ശിവഗിരി തീർത്ഥാടനത്തിന് പോയതെന്ന് വനിതകൾ; പണിയില്ലെന്ന് സിപിഎം

Spread the love


സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: വനിതാ മതിലിൽ എത്താത്ത തൊഴിലുറപ്പ് ജോലിക്കാർക്ക് സിപിഎം പ്രാദേശിക നേതാക്കൾ ഇടപെട്ട് ജോലി നിഷേധിച്ചു. ഇത്തരത്തിൽ ആർക്കും ജോലി പോകില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. ഇതിന് വിരുദ്ധമാണ് കാര്യങ്ങൾ. തൃക്കുന്നപ്പുഴ പഞ്ചായത്ത് മൂന്നാം വാർഡിൽ അമ്പലാശേരിക്കടവ്, തൈപ്പറമ്പ് എന്നിവിടങ്ങളിലാണ് സംഭവം. രണ്ടിടത്തുമായി ആകെ 116 തൊഴിലാളികളാണ് ജോലിക്കെത്തിയത്. എന്നാൽ സ്ഥലത്തെത്തിയ സിപിഎം നേതാക്കൾ വനിതാമതിലിൽ പങ്കെടുത്ത 18 പേരൊഴികെ മറ്റെല്ലാവരെയും തിരിച്ചയച്ചു. വനിതാ മതിൽ നടന്ന ദിവസം ശിവഗിരി തീർത്ഥാടനത്തിന് പോയിരുന്നതാണെന്നു പല തൊഴിലാളികളും പറഞ്ഞെങ്കിലും അത് സിപിഎം നേതാക്കൾ അംഗീകരിച്ചില്ല. തർക്കത്തെ തുടർന്ന് ജോലിക്കു മേൽനോട്ടം വഹിക്കുന്ന 2 സ്ത്രീകൾ മസ്റ്റ് റോൾ കൈമാറി തിരിച്ചു പോയി. തുടർന്ന് സിപിഎം അനുഭാവികളായ സ്ത്രീത്തൊഴിലാളികൾ, മറ്റുള്ളവർ ജോലിക്കു ഹാജരായില്ലെന്ന് മസ്റ്റ് റോളിൽ രേഖപ്പെടുത്തി എന്നാണ് പരാതി.

വനിതാ മതിലിൽ പങ്കെടുക്കാത്തവർ ജോലി ചെയ്താൽ വേതനം ലഭിക്കില്ലെന്ന് സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും വാർഡ് അംഗം ആർ.ഗീത ആരോപിച്ചു. സാധാരണ ഞായറാഴ്ചകളിൽ തൊഴിലുറപ്പ് ജോലി ഉണ്ടാകാറില്ല. വനിതാമതിലിൽ പങ്കെടുക്കാൻ പോയവർക്ക് തൊഴിൽദിനം ലഭ്യമാക്കാനാണ് ഇന്നലെ ജോലി ഏർപ്പെടുത്തിയതെന്നും ആരോപണമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group