തൊഴിലുറപ്പിലൂടെ ഗ്രാമജീവിതം സുരക്ഷിതമാക്കി വനിതകൾ
സ്വന്തം ലേഖകൻ
ഇത്തിത്താനം: കുറിച്ചി പഞ്ചായത്ത് പൊൻപുഴയിൽ തൊഴിലുറപ്പിലൂടെ ദ്രവമാലിന്യങ്ങളുടെ പുറംന്തള്ളൽ സുഗമമാക്കി. വെള്ളം ഒഴുക്കിന് തടസ്സമായ ഓടകൾക്ക് ആഴംകൂട്ടിയും വഴി ഓരങ്ങൾ വൃത്തിയാക്കിയും സ്ത്രീ തൊഴിലാളികൾ കർമ്മ കുശലരായി. ദ്രവമാലിന്യങ്ങൾ പുറന്തള്ളുന്ന മാർഗ്ഗങ്ങൾ കനത്ത മഴയിൽ താറുമാറായിരുന്നു.അവ പുനസ്ഥാപിക്കലാണ് നടത്തുന്നത്.തൊഴിലുറപ്പിലൂടെ ജനജീവിതം സംരക്ഷിക്കുകയാണ് ഇവിടെ. ആസ്ഥിയുള്ള തൊഴിലിലൂടെ ഗ്രാമപുരോഗതി എന്ന ആശയം നിറവേറ്റപ്പെടുന്നു.തൊഴിലുറപ്പിലൂടെ സ്ത്രീ തൊഴിലാളികൾ നാടിന്റെ പുരോഗതി സൃഷ്ടിക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു കൊണ്ട് കുറിച്ചി ഗ്രാമപഞ്ചായത്തംഗം ബി ആർ മഞ്ജീഷ് പറഞ്ഞു. അയൽ സഭാ അംഗം ഷാജിമോൻ കോട്ടയിൽ, മനോജ് വി ഇത്തിത്താ നം, അനുജി കെ ഭാസി,സിഡിഎസ് അംഗം ആശാലത ,തൊഴിൽ മേറ്റ് സുകുമാരി പി എസ്,ശാന്ത കുഞ്ഞുമോൻ,ഫിനിമോൾ ജോസഫ്, അമ്മിണിക്കുട്ടി സാമുവൽ, ലീലാമ്മ, ജയന്തി, അമ്മിണി ഗോപി എന്നിവർ നേതൃത്വം നൽകി.