
കോട്ടയം: സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ മിഷൻ, നിർമാണ്‍
ഓർഗനൈസേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബ്ലോക്കുതല തൊഴില്‍മേള തിങ്കളാഴ്ച (നവംബർ 3) നടക്കും.
തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി പാരിഷ് ഹാളില്‍ രാവിലെ 10 ന് നടക്കുന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപിള്ളി ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊഴില്‍മേളയില്‍ ഇരുപതിലേറെ പ്രമുഖ സ്ഥാപനങ്ങള്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി. മുതല്‍ പി.ജി, ഐ.ടി.ഐ, ടെക്നിക്കല്‍ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
ഉദ്യോഗാർഥികള്‍ യോഗ്യതാ രേഖകളുടെ പകർപ്പുകളും ബയോഡാറ്റയും നല്‍കണം. തൊഴില്‍മേളയുടെ ഭാഗമായി അഭിമുഖവും ഓറിയന്റേഷൻ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഫോണ്‍: 04812302049




