
കുറഞ്ഞത് 10-ാം ക്ലാസ് യോഗ്യത; മികച്ച ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ സുവര്‍ണാവസരം..! ഫെബ്രുവരി 24ന് പാലാ സെന്റ് തോമസ് കോളജില്‍ ‘കരിയർ എക്‌സ്‌പോ- ദിശ 2024’; ഉടൻ രജിസ്റ്റര്‍ ചെയ്യൂ…
കോട്ടയം: കോട്ടയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്‌ളോയബിലിറ്റി സെന്ററിന്റെയും സംസ്ഥാന യുവജന കമ്മീഷന്റെയും ആഭിമുഖ്യത്തില്‍ പാലാ സെന്റ് തോമസ് കോളജിന്റെ സഹകരണത്തോടെ തൊഴില്‍മേള സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 24ന് പാലാ സെന്റ് തോമസ് കോളജില്‍ വെച്ചാണ് ‘കരിയർ എക്‌സ്‌പോ- ദിശ 2024′ സംഘടിപ്പിക്കുന്നത്. 18 വയസിനും 40 വയസിനും മധ്യേ പ്രായമുള്ള, പത്താം ക്ലാസ് മുതല്‍ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള യുവജനങ്ങള്‍ക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.
അവസാന തീയതി ഫെബ്രുവരി 19.
ബാങ്കിങ്, നോണ്‍ബാങ്കിങ്, ടെക്നിക്കല്‍, ഹോസ്പിറ്റല്‍, ഐ.ടി, ഓട്ടോമൊബൈല്‍, അഡ്മിനിസ്ട്രേഷൻ, റീറ്റെയില്‍സ് എന്നീ സെക്ടറുകളില്‍ നിന്നുള്ള ഒഴിവുകള്‍ക്ക് ഏതു ജില്ലയില്‍ നിന്നുമുള്ള ഉദ്യോഗാർത്ഥികള്‍ക്കും പങ്കെടുക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0481-2560413. ഫേസ്ബുക്ക് പേജ് ’employabilitycentrekottayam’ സന്ദർശിക്കുക.