വിജ്ഞാന കേരളം ജനകീയ ക്യാമ്പയിൻ: പള്ളം ബ്ലോക്ക് പഞ്ചായത്ത് കുടുംബശ്രീ ജില്ലാ മിഷനുമായി ചേർന്ന് കോട്ടയം ബസേലിയസ് കോളജിൽ മെഗാ തൊഴിൽ മേള നടത്തി; മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിച്ചു

Spread the love

കോട്ടയം: വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്‍റെ ഭാഗമായി പള്ളം ബ്ലോക്ക് പഞ്ചായത്ത് കുടുംബശ്രീ ജില്ലാ മിഷനുമായി ചേർന്ന് കോട്ടയം ബസേലിയസ് കോളജിൽ മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു.

സഹകരണം-ദേവസ്വം- തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ മേള ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.
വിജ്ഞാന കേരളം ഉപദേഷ്ടാവ് ഡോ ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.

പള്ളം ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിധിയിലുള്ള അഞ്ച് പഞ്ചായത്തുകളിലെയും ഇതരപ്രദേശങ്ങളിലെയും യുവജനങ്ങൾക്കായാണ് മേള സംഘടിപ്പിച്ചത്.
സെയിൽസ്, സർവീസ്, ഹെൽത്ത് കെയർ, അക്കൗണ്ടിംഗ്, സാങ്കേതിക മേഖലകളിലെ 35 സ്ഥാപനങ്ങൾ മേളയിൽ പങ്കെടുത്തു. അറുന്നൂറിൽ അധികം ഉദ്യോഗാർഥികൾ പങ്കെടുത്തു. 300 ഒഴിവുകളിലേക്ക് ഷോർട്ട്‌ലിസ്റ്റ് തയ്യാറാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. ടോമിച്ചൻ ജോസഫ്, ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ സുജാത സുശീലൻ, സീന ബിജു നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രജനി അനിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സിബി ജോൺ, ധനുജ സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. കെ. വൈശാഖ്, നിബു ജോൺ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീലമ്മ ജോസഫ്, ജെയിംസ് പുതുമന, ദീപ ജീസസ്, റേച്ചൽ കുര്യൻ, ലിസമ്മ ബേബി, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടർ ബിനു ജോൺ, വിജ്ഞാനകേരളം ജില്ലാ കോ-ഓർഡിനേറ്റർ പി. രമേശ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് ദിവാകർ, ജില്ലാ പ്രോഗ്രാം മാനേജർമാരായ അനൂപ് ചന്ദ്രൻ, കെ.ജി. പ്രീത, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ജി. പ്രദീപ് എന്നിവർ പങ്കെടുത്തു.