
കോട്ടയം: സംസ്ഥാന യുവജന കമ്മീഷൻ ഫെബ്രുവരി 24ന് രാവിലെ ഒമ്ബതു മുതല്‍ പാലാ സെന്റ് തോമസ് കോളജില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. കോട്ടയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും പാലാ സെന്റ് തോമസ് കോളജിന്റെയും സഹകരണത്തോടെയാണ് ‘കരിയർ എക്‌സ്‌പോ 2024’ സംഘടിപ്പിക്കുന്നത്. 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. ആയിരത്തിലേറെ തൊഴിലവസരങ്ങളാണുള്ളത്.
പുതുമുഖങ്ങള്‍ക്കും തൊഴില്‍ പരിചയമുള്ളവർക്കും കരിയർ എക്‌സ്‌പോയില്‍ പങ്കെടുക്കാം. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും യുവജന കമ്മീഷൻ വെബ്‌സൈറ്റില്‍ (ksyc.kerala.gov.in) നല്‍കിയിട്ടുള്ള ലിങ്ക് വഴി തൊഴില്‍ മേളയിലേക്ക് അപേക്ഷിക്കാം. വിശദവിവരത്തിന് ഫോണ്‍: 0471 2308630, 7907565474.