video
play-sharp-fill

പ്രസിദ്ധമായ തോട്ടയ്ക്കാട് മഹാശിവരാത്രി; ഇന്ന്  തൃക്കൊടിയേറും; ഫെബ്രുവരി 19 ന് തിരുഃആറാട്ടോടു കൂടി സമാപിക്കും

പ്രസിദ്ധമായ തോട്ടയ്ക്കാട് മഹാശിവരാത്രി; ഇന്ന് തൃക്കൊടിയേറും; ഫെബ്രുവരി 19 ന് തിരുഃആറാട്ടോടു കൂടി സമാപിക്കും

Spread the love

സ്വന്തം ലേഖിക

കോട്ടയം:
ചരിത്രപ്രസിദ്ധമായ തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ 2023-മാണ്ടു ശിവരാത്രി മഹോത്സവത്തിനു ഇന്ന് തൃക്കൊടിയേറും.

ഫെബ്രുവരി 19 ന് തിരുഃആറാട്ടോടു കൂടി സമാപിക്കും. വൈകുന്നേരം 6.15 ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പെരിഞ്ചേരിമന ഇല്ലം വാസുദേവൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ വടക്കേമടം സുബ്രഹ്മാണ്യൻ നമ്പൂതിരിയുടെയും മുഖ്യകർമികത്വത്തിലാണ് തൃക്കൊടിയേറ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് മഹാദീപാരാധന.7 മണിക്ക് സുപ്രസിദ്ധ ചലച്ചിത്രതാരം വിനു മോഹൻ തിരുവരങ്ങിൽ കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും.

ശേഷം കുടമാളൂർ നാട്യമണ്ഡലം കഥകളി വിദ്യാലയത്തിന്റെ പ്രഹ്ലാദചരിതം കഥകളി നടക്കും.