
കോട്ടയം: കേരള മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ നാട്ടില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണ ശശി തരൂരിന്.
കോട്ടയം പുതുപ്പള്ളില്‍ ശശി തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കി.
തോട്ടയ്ക്കാട് 140, 141 നമ്ബര്‍ ബൂത്ത് കമ്മിറ്റികളാണ് ശശി തരൂരിനെ പിന്തുണച്ച് പ്രമേയം പാസാക്കിയത്. ഇവര്‍ കോട്ടയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും പ്രമേയം അയച്ചു. കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് തരൂര്‍ പ്രസിഡന്റാകാമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകര്‍ക്ക് റോളില്ലെന്ന ബോധ്യത്തിലാണ് പ്രമേയം പാസാക്കിയത്. ഇലക്ഷന്‍ വരുമ്ബോള്‍ പ്രവര്‍ത്തകരാണ് എല്ലാം എന്ന് പറയുന്ന നേതാക്കളെല്ലാം പ്രമേയം കാണണമെന്ന മുന്നറിയിപ്പോടെയാണ് പ്രമേയം അയച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ശശി തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരായ പൊതുനിലപാട് സ്വീകരിക്കുമ്ബോഴും താഴെ തട്ടിലെ അണികളിലും അനുഭാവികളിലും നിന്ന് തരൂരിന് കിട്ടുന്ന പിന്തുണ നേതൃത്വത്തെ അമ്ബരപ്പിക്കുകയാണ്.
തിരഞ്ഞെടുപ്പില്‍ തരൂര്‍ പരാജയപ്പെട്ടാല്‍ പോലും താഴെ തട്ടില്‍ നിന്ന് ഇപ്പോള്‍ അദ്ദേഹത്തിനു കിട്ടുന്ന പിന്തുണ സംഘടനയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ക്കും വഴിവച്ചേക്കാം.