തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായി മലയാളി; തോട്ടത്തിൽ ബി രാധാകൃഷ്ണൻ ചുമതലയേറ്റു
സ്വന്തം ലേഖകൻ
തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായി മലയാളിയായ തോട്ടത്തിൽ ബി രാധാകൃഷ്ണൻ ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഇഎസ്എൽ നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടുത്തു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും അഭിഭാഷകരും ചടങ്ങിൽ പങ്കെടുത്തു.
ആന്ധ്രാ പ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിച്ച് അഞ്ചുവർഷം പൂർത്തിയായ വേളയിലാണ് ഹൈക്കോടതിയും രണ്ടായത്. നേരത്തെ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റീസും ചത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്നു തോട്ടത്തിൽ ബി രാധാകൃഷ്ണൻ. ഹൈദരാബാദിലെ ഹൈക്കോടതി മന്ദിരത്തിലാണ് തെലങ്കാനയുടെ ഹൈക്കോടതി പ്രവർത്തിക്കുന്നത്. അമരാവതിയിൽ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ ഇന്നുമുതൽ ആന്ധ്രാ ഹൈക്കോടതിയും പ്രവർത്തിച്ച് തുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0