play-sharp-fill
തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം അനുമതിയില്ലാതെ; ശാസ്ത്രീയ അടിത്തറയില്ലാതെ നടക്കുന്ന നടപടി നിര്‍ത്തിവെക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം അനുമതിയില്ലാതെ; ശാസ്ത്രീയ അടിത്തറയില്ലാതെ നടക്കുന്ന നടപടി നിര്‍ത്തിവെക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

സ്വന്തം ലേഖിക

ന്യൂഡൽഹി: ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് ഹര്‍ജി.

ഖനനം തടയണമെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി പറയുന്നത്. ഖനനം നിയമവിരുദ്ധമാണെന്നും കേന്ദ്രത്തിന്റെയോ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് മണ്ണ് നീക്കം നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യതൊരു ശാസ്ത്രീയ അടിത്തറയില്ലാതെ നടക്കുന്ന നടപടി അവസാനിപ്പിക്കാന്‍ സുപ്രീം കോടകി നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

കുട്ടനാട്ടിലെ പ്രളയം തടയാനാണ് മണ്ണ് മാറ്റുന്നത് എന്ന വാദം പുകമറ മാത്രമാണ്. തീരമേഖല നിയന്ത്രണ വിജ്ഞാപനത്തിനും പരിസ്ഥിതി സംരക്ഷണ നിയമത്തിനും വിരുദ്ധമായിട്ടാണ് ഈ നടപടിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

കൂടാതെ ദുരന്തനിവാരണ നിയമത്തിന്റെ പേരില്‍ കരിമണല്‍ ഉള്‍പ്പെടെ ധാതുസമ്പുഷ്ടമായ മണല്‍ത്തിട്ട അനധികൃതമായി നീക്കുന്നു. മണല്‍ നീക്കുന്നതിനാല്‍ തീരം ഇടിയുന്നത് ഇവിടുത്തെ മത്സ്യതൊഴിലാളികളുടെ ജീവിതത്തെയും ബാധിക്കുന്നതിനായി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.