
പത്തു ദിനരാത്രങ്ങൾ നീളുന്ന തോട്ടയ്ക്കാട് മഹാശിവരാത്രി മഹോത്സവത്തിന് കൊടിയേറി ; സാംസ്‌കാരിക സമ്മേളനം ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ എം ജെ ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു
കോട്ടയം : ചരിത്രപ്രസിദ്ധമായ തോട്ടയ്ക്കാട് മഹാശിവരാത്രി മഹോത്സവത്തിനു ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ പെരിഞ്ചേരിമന അരുൺ നമ്പൂതിരി തൃക്കൊടിയേറ്റി. നൂറുകണക്കിന് ഭക്തജനങ്ങൾ നിറഞ്ഞ സന്നിധിയിൽ വാദ്യമേളങ്ങളുടെയും പഞ്ചാക്ഷരി മന്ത്രധ്വനികളുടെയും അകമ്പടിയിൽ പത്തു ദിനരാത്രങ്ങൾ നീളുന്ന തിരുവുത്സവത്തിനു കൊടിയേറി.
ദീപാരാധനയിലും അനേകം ഭക്തർ പങ്കുചേർന്നു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ എം ജെ ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു.ഫെബ്രുവരി 25 നു വലിയവിളക്ക്, 26 നു മഹാശിവരാത്രി-പള്ളിവേട്ട , 27 നു തിരുഃആറാട്ട് എന്നീ ദിവസങ്ങൾ ആണ് പ്രധാന ഉത്സവദിനങ്ങൾ. ക്ഷേത്രകലകൾക്ക് പുറമെ വിവിധ കലാപരിപാടികൾ ഉൾക്കൊള്ളിച്ച വിപുലമായ ഉത്സവ ആഘോഷങ്ങളാണ് തോട്ടയ്ക്കാട്ട് നടത്തപ്പെടുന്നത്.
ജില്ലയിലെ പ്രധാന ക്ഷേത്രവും പ്രസിദ്ധമായ ഉത്സവങ്ങളിൽ പെടുന്നതുമാണ് തോട്ടയ്ക്കാട് ശിവരാത്രി. പ്രദേശത്തെ ഏറ്റവും വലിയ ഉത്സവാഘോഷം കൂടിയാണ് തോട്ടയ്ക്കാട് തിരുഃആറാട്ട്. ഉത്സവത്തിന്റെ പ്രധാന ദിനങ്ങളായ 25 മുതൽ 27 വരെ സ്വദേശത്തു നിന്നും ജോലിക്കും മറ്റും വിദേശങ്ങളിൽ പോയവരടക്കം ആയിരക്കണക്കിന് ഭക്തർ തോട്ടയ്ക്കാട്ടേക്ക് എത്തിച്ചേരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
