തോട്ടിൽ ഒഴക്കു തടസപ്പെടുത്തുന്ന രീതിയിൽ മരംവീണു കിടക്കുന്നു: കുമ്മനം നിവാസികളുടെ പരാതിക്ക് പരിഹാരമില്ല.

Spread the love

കുമ്മനം: അയ്മനം, തിരുവാർപ്പ് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ കുമ്മനം ഭാഗത്തുള്ള തോട്ടിലേക്ക് മരം ഒഴുകി വരുന്നത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു. തിരുവാർപ്പ് പഞ്ചായത്തിലെ കുമ്മനം തട്ടുങ്കൽ ഭാഗത്ത് പള്ളിക്കവല – താഴത്തങ്ങാടി

റോഡിൽ തോടിനോടു ചേർന്നു നിന്ന മരമാണ് അയ്മനം പഞ്ചായത്ത് ഭാഗത്തേക്ക് ഇരു പഞ്ചായത്തുകളെയും വേർതിരിച്ചൊഴുകുന്ന തോടിന് കുറുകെ വീണു കിടക്കുന്നത്. ഏതാണ്ട് മൂന്നു മാസമായി ഈ മരം വീണിട്ടെന്നാണ് നാട്ടുകാർ പറയുന്നത്.

ബസ് ഗതാഗതം ഉൾപ്പടെയുള്ള റോഡിൻ്റെ സംരക്ഷണ കൽക്കെട്ട് ഉൾപ്പടെ ഇളക്കിയാണ് മരം വീണിരിക്കുന്നത്. മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം സുഗമമായി ഒഴുകിപ്പോകുവാൻ സാധിക്കാതെ വെള്ളക്കെട്ട് രൂപപ്പെടുന്ന തരത്തിലാണ് ഈ മരം ഇപ്പോൾ കിടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മരം മുറിച്ചുനീക്കി നീരൊഴുക്ക് പുന:സ്ഥാപിക്കുന്നതിന് യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങൾ

ഉണ്ടായിട്ട് വിലപിക്കുന്നതിനേക്കാൾ നല്ലത്, അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതാണ്. ഇക്കാര്യത്തിൽ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു