
കോട്ടയം: ചെങ്ങളത്ത് നാട്ടുകാർ സംഘടിച്ച് തോട് വൃത്തിയാക്കി. മാലിന്യം നിറഞ്ഞു കിടന്ന തോട് വൃത്തിയായി തെളിനീര് ഒഴുകിയതോടെ നാട്ടുകാർ സന്തോഷത്തിലാണ്.
സൗഹൃദയ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ ചെങ്ങളം പൂങ്കശ്ശേരി പാലം മുതൽ തുണ്ടിയിൽ പാലം വരെ രണ്ട് കിലോമീറ്റർ ദൂരത്തിലെ മാലിന്യങ്ങളാണ് നീക്കിയത്. പ്ലാസ്റ്റിക്ക്, ഡയപ്പർ തുടങ്ങിയ മാലിന്യങ്ങൾ നീക്കം ചെയ്ത് തോട് മാലിന്യമുക്തമാക്കി .
പരിപാടിയുടെ ഉദ്ഘാടനം സൗഹൃയുടെ പ്രസിഡൻ്റ് റജി മോൻ പുറന്താറ്റ് നിർവ്വഹിച്ചു. തിരുവാർപ്പ് 19-ാം വാർഡ് മെമ്പർ ഫൗസിയ , ഒന്നാം വാർഡ് മെമ്പർ ശ്രീജ, മുൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെമ്പർ മുരളീകൃഷ്ണൻ പുതുക്കാട്ടമ്പത് പാടശേഖര സെക്രട്ടറി ജലി പട്ടത്താനം, സൗഹൃദ സെക്രട്ടറി പി.ജി. മഹേഷ് തുടങ്ങിയവർ പ്രസംഗിച്ചു. പി.റജി സ്വാഗതവും ബൈജു നന്ദിയും രേഖപ്പെടുത്തി.



