play-sharp-fill
കോടതി ഉത്തരവ് പ്രകാരമുള്ള ബോണസ് ലഭിക്കാൻ തോട്ടം മേഖലയിലെ തൊഴിലാളികൾ സമര രംഗത്തേക്ക്: കേരള സ്റ്റേറ്റ് എസ്റ്റേറ്റ് ആൻഡ് പ്ലാൻ്റേഷൻ വർക്കേഴ്സ് യൂണിയൻ നേതൃത്വം നൽകും.

കോടതി ഉത്തരവ് പ്രകാരമുള്ള ബോണസ് ലഭിക്കാൻ തോട്ടം മേഖലയിലെ തൊഴിലാളികൾ സമര രംഗത്തേക്ക്: കേരള സ്റ്റേറ്റ് എസ്റ്റേറ്റ് ആൻഡ് പ്ലാൻ്റേഷൻ വർക്കേഴ്സ് യൂണിയൻ നേതൃത്വം നൽകും.

കോട്ടയം: കോടതി ഉത്തരവ് പ്രകാരമുള്ള ബോണസ് ലഭിക്കാൻ തോട്ടം മേഖലയിലെ തൊഴിലാളികൾ സമര രംഗത്തേക്ക് നീങ്ങുകയാണന്ന്
കേരള സ്റ്റേറ്റ് എസ്റ്റേറ്റ് ആൻഡ് പ്ലാൻ്റേഷൻ വർക്കേഴ്സ് യൂണിയൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

2015 ൽ കേന്ദ്ര ഗവൺമെൻ്റ് ബോണസ് നിയമം ഭേദഗതി ചെയ്യുകയുണ്ടായി. ബോണസ് കണക്കാക്കുന്നതിന് പ്രതിമാസം ശമ്പളം 7000 രൂപയോ അല്ലെങ്കിൽ മിനിമം വേതനമോ ഇവയിൽ ഏതാണോ അധിക തുക വരുന്നത് അതിന് ബോണസ് കണക്കാക്കണമെന്നാണ് പുതിയ ബോണസ് നിയമഭേദഗതി.


ഈനിയമഭേദഗതിയെ കേരളത്തിലെ രണ്ട് ലക്ഷത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്ന റബ്ബർ, തേയില, ഏലം, കാപ്പി എന്നീ മേഖലയിലെ വൻകിട തോട്ടം ഉടമകളുടെ സംഘടനകൾ കേരള ഹൈക്കോടതിയിൽ ഈ ബോണസ് ഭേദഗതി സ്‌റ്റേ ചെയ്യുകയുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2024 ഓഗസ്റ്റ് 23ന് ഹർജിക്കാരുടെ മേൽപ്പറഞ്ഞ റിട്ട് ഹർജികൾ കേരള ഹൈ ക്കോടതി തള്ളി. 2016 മുതൽ മുൻകാല പ്രാബല്യത്തോടെ വിധി നടപ്പിലാക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു.

ഉദ്ദേശം ഒരു വർഷം 8.33 ശതമാനം ബോണസ് കണക്കാക്കുമ്പോൾ ശരാശരി 12000 രൂപയാണ് ഓരോ തൊഴിലാളിക്കുംബോണസ് ലഭിക്കേണ്ടത് അതിനുപകരം 7000 രൂപയാണ് ഓരോ വർഷവും പരമാവധി ലഭിച്ചിട്ടുള്ളത്. ബാക്കി തുക ലഭിക്കുന്നതിനുവേണ്ടി സമരപ്രക്ഷോഭങ്ങൾ നടത്താൻ കേരള സ്‌റ്റേറ്റ് എസ്‌റ്റേറ്റ് & പ്ലാൻ്റേഷൻ വർക്കേഴ്സ് യൂണിയൻ തീരുമാനിച്ചിരിക്കുകയാണ്.

എസ്‌റ്റേറ്റുകളിലെ മഹാഭൂരിപക്ഷം വരുന്ന തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന കേന്ദ്ര ട്രേഡ് യൂണിയനുകളും, മാനേജ്‌മെൻ്റും ഒരു പോലെ കമ്പനി മാനേജ്‌മെന്റുകൾക്ക് ലഭിച്ച സ്റ്റേ ഉത്തരവ് കേരള ഹൈക്കോടതി 2024 ഓഗസ്റ്റ് 23ന് തള്ളിക്കളഞ്ഞതും തൊഴിലാളികൾക്ക് ബാക്കി കിട്ടേണ്ട മേൽപ്പറഞ്ഞ ബോണസ് തുക നൽകണമെന്ന ഉത്തരവും തൊഴിലാളികളിൽ നിന്നും മറച്ചു വച്ചിരിക്കുകയാണ്. ഈ തുക ലഭിക്കുന്നതിന് വേണ്ടിയാണ് സമരം ചെയ്യുന്നത്.
തീരുമാനിച്ചിരിക്കുകയാണ്.എം. കെ. ദിലീപ്. കെ. ഐ. ജോസഫ് . സി.ജെ സുരേഷ് ശർമ്മ,
ബാബുമഞ്ഞള്ളൂർ എം.കെ തങ്കപ്പൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു