
‘നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നത് ജേര്‍ണലിസം പഠിക്കാത്തവര്‍’
ദുബായ് : ജേര്‍ണലിസം പഠിക്കാത്തവരാണ് സിനിമയുടെ വാർത്താസമ്മേളനങ്ങളിൽ നിലവാരം കുറഞ്ഞ ചോദ്യങ്ങൾ ചോദിക്കുന്നതെന്ന് നടൻ ഷൈൻ ടോം ചാക്കോ. ദുബായിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഒന്നാമത് അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ജേര്‍ണലിസം പഠിച്ച് വന്ന പിള്ളേരല്ല. അത് മനസ്സിലാക്കണം. അവരാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്. അവർക്ക് സിനിമയെക്കുറിച്ച് വലിയ ധാരണയില്ല. അല്ലാത്ത പക്ഷം അതിനെക്കുറിച്ച് ചോദിക്കേണ്ടതില്ല. അവര്‍ക്ക് ഓരോരുത്തര് എങ്ങനെയാണ് ഹൈ ആകുന്നത് എന്നാണ് അറിയേണ്ടത്. എത്ര തരം ഹൈ ഉണ്ട്, അതിന്റെ വ്യത്യാസങ്ങള്‍ ഒക്കെയാണ് അറിയേണ്ടത്’, ഷൈൻ പറയുന്നു.
“എന്നിട്ട് ആളുകളെ തമ്മിലടിപ്പിക്കുക. ഓരോ പ്രശ്നങ്ങളും സൃഷ്ടിക്കുക. ആള്‍ക്കാരെ ഓടിപ്പിക്കുക, ചാടിപ്പിക്കുക. അങ്ങനത്തെ പരിപാടികള്‍ ഒക്കെയാണ് താത്പര്യം. ആദ്യം ഞാൻ കരുതിയത് അവർ ജേണലിസം കഴിഞ്ഞ പിള്ളേരാണെന്ന്. എന്നാൽ ഓൺലൈൻ ചാനലിലുള്ളവർ ക്യാമറ കൊടുത്ത് വിടുന്ന പിള്ളേർ ആണിവർ”, അദ്ദേഹം കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
