play-sharp-fill
വളാഞ്ചേരി വിവാദ ഉദ്ഘാടനം; യൂട്യൂബര്‍ ‘തൊപ്പി’ പൊലീസ് കസ്റ്റഡിയില്‍; അശ്ലീല പരാമര്‍ശം, ഗതാഗത തടസ്സം എന്നിവയ്ക്കെതിരെ കേസ്

വളാഞ്ചേരി വിവാദ ഉദ്ഘാടനം; യൂട്യൂബര്‍ ‘തൊപ്പി’ പൊലീസ് കസ്റ്റഡിയില്‍; അശ്ലീല പരാമര്‍ശം, ഗതാഗത തടസ്സം എന്നിവയ്ക്കെതിരെ കേസ്

സ്വന്തം ലേഖിക

കൊച്ചി: തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന യൂ ട്യൂബര്‍ നിഹാലിനെ പൊലീസ് എറണാകുളത്തു വെച്ച്‌ കസ്റ്റഡിയില്‍ എടുത്തു.

ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശം നടത്തിയതിനും വളാഞ്ചേരി പൊലീസ് നിഹാലിനെതിരെ കേസ് എടുത്തിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ച്‌ പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നു തൊപ്പി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ വീഡിയോയും പോസ്റ്റ്‌ ചെയ്തു. കസ്റ്റഡിയിലെടുത്ത നിഹാലിനെ പൊലീസ് വളാഞ്ചേരി സ്റ്റേഷനില്‍ എത്തിച്ചു. ഇയാളുടെ ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ളവ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. കട ഉടമയ്ക്കെതിരെയും പൊലീസ് കേസെടുത്തു.

നൂറ് കണക്കിന് കുട്ടികള്‍ പരിപാടിക്ക് തടിച്ചു കൂടിയത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. യൂട്യൂബില്‍ ആയിരക്കണക്കിന് ഫോളോവോഴ്സുള്ള യുവാവാണ് ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാല്‍.