video
play-sharp-fill
തൊപ്പിയുടെ യൂട്യൂബ് അക്കൗണ്ട് ബ്ലോക്ക് ചെയ്‌തേക്കും; പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും; കുറേക്കാലമായി അടുപ്പം പുലര്‍ത്തിയിരുന്നില്ലെന്ന് വീട്ടുകാര്‍….

തൊപ്പിയുടെ യൂട്യൂബ് അക്കൗണ്ട് ബ്ലോക്ക് ചെയ്‌തേക്കും; പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും; കുറേക്കാലമായി അടുപ്പം പുലര്‍ത്തിയിരുന്നില്ലെന്ന് വീട്ടുകാര്‍….

സ്വന്തം ലേഖിക

വളാഞ്ചേരി: കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ യൂ ട്യൂബര്‍ തൊപ്പി എന്ന നിഹാദിന്റെ യൂ ട്യൂബ് അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ പൊലീസ് നടപടിയെടുക്കും.

ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അതേസമയം, തൊപ്പിയുടെ മുറിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഫോണുകള്‍ അടക്കമുള്ളവ പൊലീസ് വിശദമായി പരിശോധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് വകുപ്പുകള്‍ ചുമത്തേണ്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. കണ്ണൂര്‍ മാങ്ങാട്ടാണ് ഇയാളുടെ വീട്. കുറേക്കാലമായി വീട്ടുകാരുമായി നിഹാദ് വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ല.

അതിനാല്‍ത്തന്നെ കൂടുതലൊന്നും അറിയില്ലെന്നാണ് വീട്ടുകാരുടെ മറുപടി.നാട്ടുകാരില്‍ ചിലര്‍ക്ക് ഇയാളുടെ ചെയ്തികളില്‍ വിയോജിപ്പുണ്ട്.

എറണാകുളം എടത്തലയിലെ താമസസ്ഥലത്ത് നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് വളാഞ്ചേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഫ്ളാറ്റിന് പുറത്തെത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയ്യാറാവാത്തതിനാല്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നീട് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു.